പ്രത്യേക സാമ്പത്തിക മേഖല നടപ്പാക്കുന്നത് സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് അനുസരിച്ച് മാത്രമായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ കുവേരിയില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത്തരക്കാരുടെ ശ്രമങ്ങള്‍ വിജയിക്കില്ല.
അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ക്ക് ദോഷകരമല്ലാത്ത വിധം പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വിപ്ലവ വായാടിത്തം പറയുന്നവര്‍ സംസ്ഥാനത്ത് അരാജകത്വം സൃഷ്‌ടിക്കുകയാണെന്നും പിണറായി പറഞ്ഞു. രണ്ടാം ഭൂപരിഷ്കരണം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സംസ്ഥാന താല്‍പര്യം പരിഗണിച്ചതിനു ശേഷമേ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് അനുമതി നല്‍കൂകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|