മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുന്നാള്‍ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു.
രക്തത്തില്‍ സോഡിയത്തിന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഈ മാസം ഏഴ് മുതല്‍ അദ്ദേഹം തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വൈദ്യപരിശോധനയ്ക്കായാണ് അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് മാറ്റിയത്. ഇന്നു രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുവന്നത്.
കരുണാകരനിപ്പോള്‍ ഡോണര്‍ റൂമിലാണ്. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു. ന്യൂറോ സംബന്ധമായ പ്രശ്‌നമാണ് കരുണാകരനുള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കേന്ദ്രമന്ത്രി വയലാര്‍ രവി, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ കരുണാകരനെ സന്ദര്‍ശിച്ചു.
|