പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഭൂപരിഷ്ക്കരണം: വി.എസിന് അര്‍ഹതയില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭൂപരിഷ്ക്കരണം: വി.എസിന് അര്‍ഹതയില്ല
Ummanchandy
KBJWD
രണ്ടാം ഭൂ‍പരിഷ്ക്കരണത്തെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ഒന്നാം ഭൂപരിഷ്ക്കരണ പ്രകാരമുള്ള ഭൂമികള്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ഭൂപരിഷ്ക്കരണ നിയമമനുസരിച്ച് ഏറ്റെടുത്ത ഭൂമികള്‍ ഇതുവരെ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല.

ഇത് നല്‍കിയതിന് ശേഷം മാത്രമേ ഇതേക്കുറിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുള്ളൂ. ഒന്നാം ഭൂ പരിഷ്ക്കരണം അനുസരിച്ച് ആലപ്പുഴ ആര്‍ ബ്ലോക്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മുരിക്കന്‍റെ ഭൂമി തൊഴിലാളികള്‍ക്ക് നല്‍കിയെങ്കിലും ഇപ്പോള്‍ അത് ഭൂ മാഫിയകളുടെ കൈകളില്‍ വന്നിരിക്കുകയാണ്.

ഇവരില്‍ നിന്നും ഇത് തിരിച്ച് പിടിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെയും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ഈ ഭൂമി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള നിയമ നടപടി സ്വീകരിക്കും. വേണ്ടി വന്നാല്‍ പുതിയ നിയമനിര്‍മ്മാണം നടത്താനും തയാറാകും.

കോട്ടയത്ത് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.ജി സര്‍വ്വകലാശാല വി.സിയെ തടഞ്ഞ് വച്ചത് പൊലീസ് വീഴ്ചയാണെന്നും ഉമ്മന്‍‌ചാണ്ടി ആരോപിച്ചു.
കൂടുതല്‍
പണിമുടക്ക് ബന്ദാക്കാന്‍ ശ്രമം - ഉമ്മന്‍‌ചാണ്ടി
സര്‍ക്കാര്‍ പകല്‍‌ക്കൊള്ള നടത്തുന്നു - ഉമ്മന്‍‌ചാണ്ടി
ആശയകുഴപ്പം സ്വാഭാവികം - ഐസക്
ഉപതെരെഞ്ഞെടുപ്പ്: ഇടതിന് നേട്ടം
പദ്ധതി പ്രവര്‍ത്തനം മെച്ചപ്പെട്ടു - വി.എസ്
അഭയകേസ് ഇന്ന് വീണ്ടും പരിഗണിക്കും