പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പണിമുടക്ക് ബന്ദാക്കാന്‍ ശ്രമം - ഉമ്മന്‍‌ചാണ്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണിമുടക്ക് ബന്ദാക്കാന്‍ ശ്രമം - ഉമ്മന്‍‌ചാണ്ടി
Ummanchandy
KBJWD
നാളെ രാജ്യവ്യാപകമായി ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക്‌ കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌ ബന്ദാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ആരോപിച്ചു.

ഈ സമരത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാ‍രിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പണിമുടക്കിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഇതില്‍ നിന്നും പണിമുക്ക് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ബന്ദാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നുവേണം കരുതാന്‍. പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരാകുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. അവര്‍ക്ക് പണിയെടുക്കാനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഒരുക്കി നല്‍കണം. ഇതിന് സര്‍ക്കാര്‍ ബാധ്യസ്തരാണ്.

പണിയെടുക്കാന്‍ താത്പര്യമില്ലാത്ത ജീവനക്കാ‍ര്‍ക്കെതിരെ ഡയസ്നോണ്‍ ഉള്‍പ്പടെയുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ജോലിക്ക് ഹാജരാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന അറിയിപ്പ് ഡി.ജി.പി നല്‍കണം. എന്നാല്‍ ഇത്തരം നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.
കൂടുതല്‍
സര്‍ക്കാര്‍ പകല്‍‌ക്കൊള്ള നടത്തുന്നു - ഉമ്മന്‍‌ചാണ്ടി
ആശയകുഴപ്പം സ്വാഭാവികം - ഐസക്
ഉപതെരെഞ്ഞെടുപ്പ്: ഇടതിന് നേട്ടം
പദ്ധതി പ്രവര്‍ത്തനം മെച്ചപ്പെട്ടു - വി.എസ്
അഭയകേസ് ഇന്ന് വീണ്ടും പരിഗണിക്കും
മാളികപ്പുറത്ത് ഇന്ന് കളഭാഭിഷേകം