പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സര്‍ക്കാര്‍ പകല്‍‌ക്കൊള്ള നടത്തുന്നു - ഉമ്മന്‍‌ചാണ്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ക്കാര്‍ പകല്‍‌ക്കൊള്ള നടത്തുന്നു - ഉമ്മന്‍‌ചാണ്ടി
Ummanchandy
KBJWD
വൈദ്യുതി സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുക വഴി സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ആരോപിച്ചു.

നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഇടത് ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ബന്ദാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍‌ചാണ്ടി. യൂണിറ്റ്‌ ഒന്നിന്‌ 50 പൈസ നിരക്കില്‍ സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തി വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള പകല്‍ക്കൊള്ളയാണ്.

1500 കോടി രൂപയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ സാധിച്ച ബോര്‍ഡ് ഈ പണം എന്തുചെയ്തുവെന്ന് വ്യക്തമാക്കണം. ഈ തുകയില്‍ നിന്നും 100 കോടി രൂപ റെഗുലേറ്ററി കമ്മിഷന്‍റെ കണക്ക് പ്രകാരം നല്‍കിയാല്‍ സര്‍ച്ചാര്‍ജ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. ഇങ്ങനെ ദീര്‍ഘവീക്ഷണമായ നടപടി സ്വീകരിക്കാതെ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത് ശരിയല്ല.

അടിയന്തിരമായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധന പിന്‍‌വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. നിരക്ക്‌ കൂട്ടാനുള്ള തീരുമാനത്തിന്‌ യാതൊരു ന്യായീകരണവുമില്ല. മഴ ചതിച്ചെന്ന ന്യായം പറഞ്ഞ്‌ സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുകയാണ്. ഒരു യൂണിറ്റിന്‌ രണ്ടു രൂപ കൂട്ടാനുള്ള നിര്‍ദ്ദേശവുമായി വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സര്‍ക്കാര്‍ സമീപിച്ചത്‌ എന്തിനാണെന്നും പ്രതിപക്ഷനേതാവ്‌ ചോദിച്ചു.
കൂടുതല്‍
ആശയകുഴപ്പം സ്വാഭാവികം - ഐസക്
ഉപതെരെഞ്ഞെടുപ്പ്: ഇടതിന് നേട്ടം
പദ്ധതി പ്രവര്‍ത്തനം മെച്ചപ്പെട്ടു - വി.എസ്
അഭയകേസ് ഇന്ന് വീണ്ടും പരിഗണിക്കും
മാളികപ്പുറത്ത് ഇന്ന് കളഭാഭിഷേകം
തദ്ദേശസ്ഥാപനങ്ങളുടെ ആസ്തികള്‍ സംരക്ഷിക്കണം