കാലത്തിനനുസരിച്ച് രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്തുമ്പോള്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
ആശയകുഴപ്പം പരിഹരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ദേശാഭിമാനി സംഘടിപ്പിച്ച പി.കൃഷ്‌ണപിള്ള അനുസ്‌മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഐസക്. സംഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാടുകള്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല വികസനത്തിനു കൂടി ആവശ്യമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാര്‍ട്ടി നിലപാടു സ്വീകരിക്കുമ്പോള്‍ സോമനാഥ് ചാറ്റര്‍ജിമാര്‍ രംഗത്തുവരും. ഇത് ആശയക്കുഴപ്പമുണ്ടാക്കും.
ഈ ആശയകുഴപ്പം പാര്‍ട്ടി സംഘടനാതത്വങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത നിലപാടുകളും തീരുമാനങ്ങളും വിശദീകരിച്ച് ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നോട്ട് പോകും. ഇതിന് ഏക ആയുധം പാര്‍ട്ടി സംഘടനയാണെന്നും തോമസ് ഐസക് പറഞ്ഞു.
|