തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് ജയം. ഫലമറിവായ 26 സീറ്റുകളില്‍ 14 എണ്ണം ഇടതുമുന്നണി കരസ്ഥമാക്കി. യു.ഡി.എഫ് 11 സീറ്റുകളിലും ബി.ജെ.പി ഒരു സീറ്റിലും വിജയിച്ചു.
ഇടതുമുന്നണിയുടെ പതിനെട്ട് സിറ്റിംഗ് സീറ്റുകളില്‍ നാലെണ്ണെം യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലാണ് ബി.ജെ.പി വിജയിച്ചത്. ആകെ 27 വാര്‍ഡുകളിലായിരുന്നു ഉപതെരെഞ്ഞെടുപ്പെങ്കിലും പാലക്കാട് ജില്ലയിലെ ആനപ്പാറ വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നേരത്തെ തന്നെ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
ശേഷിച്ച 26 വാര്‍ഡുകളിലേക്കായിരുന്നു തെരെഞ്ഞെടുപ്പ് നടന്നത്. പാലക്കാട് ജില്ലയിലെ പുതുശേരി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ്- ബിജെപി സംയുക്‌ത സ്ഥാനാര്‍ത്ഥി കെ.ശിവദാസിനെ 391 വോട്ടുകള്‍ക്ക് സിപിഎമ്മിലെ അരുള്‍രാജ് പരാജയപ്പെടുത്തി. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായിരുന്നു ഇത്.
ജില്ലയില്‍ ഫലമറിഞ്ഞ മൂന്നു വാര്‍ഡുകളില്‍ രണ്ടിടത്ത് സി.പി.എമ്മും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. പട്ടാമ്പി കൊപ്പത്ത് കോണ്‍ഗ്രസിലെ സുധ 71 വോട്ടിനു വിജയിച്ചപ്പോള്‍ മണ്ണൂര്‍ പഞ്ചായത്തിലെ പൊടുപാറ വാര്‍ഡില്‍ സി.പി.എമ്മിലെ ഒ.എം.മുരളി 354 വോട്ടിനു തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് മണിയൂര്‍ പഞ്ചായത്തിലെ നടുവയല്‍ വാര്‍ഡില്‍ വിമല മുറിച്ചാണ്ടിയില്‍, കാസര്‍ക്കോട് പീലിക്കോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ യു.ശാരദ എന്നിവര്‍ വിജയിച്ചു. അടൂര്‍ നഗരസഭ അഞ്ചാം വാര്‍ഡില്‍ ലീന രവി 172 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തിരുവല്ല നഗരസഭയിലെ മുപ്പത്തിരണ്ടാം വാര്‍ഡില്‍ ഷീല വര്‍ഗീസ്, മുല്ലപ്പള്ളി എഴുമറ്റൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പൊന്നച്ചന്‍ പഴൂര്‍ എന്നിവരാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. കൊല്ലം ജില്ലയിലെ പരവൂര്‍ മുനിസിപ്പാലിറ്റിയികെ ചില്ലിയ്ക്കല്‍ വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കമാല്‍ അട്ടിമറി വിജയം നേടി.
കോണ്‍ഗ്രസിന്‍റെ കുത്തക സീറ്റായ ഇവിടെ യു.ഡി.എഫിന്‍റെ വൈ.സുബൈറിനെയാണ് കമാല്‍ പരാജയപ്പെടുത്തിയത്.
|