പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. നടപ്പുവര്‍ഷം പദ്ധതി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് 2008-09 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍. 2009ലെ സംസ്ഥാന പദ്ധതി അടങ്കല്‍ 7700 കോടി രൂപയാണ്. ഇതില്‍ ഇതുവരെ 938 കോടി രൂപ വരെ ചെലവായി. ആകെ പദ്ധതിയുടെ 12 ശതമാനം തുകയാണ് ചെലവായത്.
കഴിഞ്ഞ വര്‍ഷം ഇത് ഇതേസമയം ഒമ്പത് ശതമാനമായിരുന്നു പദ്ധതി നിര്‍വ്വഹണം. പദ്ധതി നിര്‍വ്വഹണത്തിലും ചെലവിലും നേരിയതെങ്കിലും എടുത്തുപറയത്തക്ക പുരോഗതിയാണ് കേരളം കൈവരിച്ചിരിക്കുന്നത്. പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമായി നടത്തുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്ക് ഈ വര്‍ഷം നിക്കിവച്ചിരിക്കുന്ന പദ്ധതി അടങ്കല്‍ 5822 കോടി രൂപയാണ്. ഇതില്‍ ജൂലൈ അവസാനം വരെ ചെലവഴിച്ചത് 810 കോടി രൂപയാണ്. ഇത് അടങ്കല്‍ തുകയുടെ 14 ശതമാനം വരും. കഴിഞ്ഞ വര്‍ഷം ഇത് 11 ശതമാനം മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയ 1694 കോടി രൂപയില്‍ 127 കോടി രൂപ ചെലവഴിച്ചു. ഇത് പദ്ധതി അടങ്കലിന്‍റെ ഏഴ് ശതമാനമാണ്. 2008-09 വര്‍ഷത്തെ പദ്ധതി അടങ്കലിനെക്കുറിച്ച് വിലയിരുത്തുകയും അത് ഫലപ്രദമായി ചെലവഴിക്കുകയുമാണ് അവലോകന യോഗത്തിന്‍റെ ലക്‍ഷ്യം. എല്ലാ മന്ത്രിമാരും വകുപ്പ് അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തെ പാദത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നും ഏതൊക്കെ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നതിനെക്കുറിച്ചും യോഗം തീരുമാനിക്കും.
|