പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അഭയകേസ് ഇന്ന് വീണ്ടും പരിഗണിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭയകേസ് ഇന്ന് വീണ്ടും പരിഗണിക്കും
അഭയ കേസ്‌ ഇന്ന്‌ വീണ്ടും കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട്‌ തിരിമറി നടന്നിട്ടില്ലെന്ന്‌ സി.ബി.ഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് കേസ് പരിഗണിക്കുന്നത്. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ടത്‌ ഹോസ്‌റ്റലില്‍വെച്ചുതന്നെയായിരുന്നുവെന്ന്‌ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. അതേസമയം നാര്‍ക്കോ പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടു വൈദികരെ ചോദ്യം ചെയ്‌തിരുന്നുവെങ്കിലും തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയാണ്‌ ചെയ്‌തതെന്ന്‌ സി.ബി.ഐ കോടതിയെ അറിയിച്ചു.

എസ്.പി ആര്‍.എം കൃഷ്ണ, ഡി.വൈ.എസ്.പി അഗര്‍വാള്‍ എന്നിവര്‍ നേരിട്ടാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം ഇരുവരും നേരിട്ട് ഹാജരാവുകയായിരുന്നു. കോടതി ഉന്നയിച്ച് ഇരുപത് ചോദ്യങ്ങള്‍ക്കും സി.ബി.ഐ വിശദമായി മറുപടി നല്‍കി.

കേസിലെ പ്രതികളെ പിടികൂടാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും കേസന്വേഷണത്തില്‍ തിരിമറി നടന്നിട്ടില്ലെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
കൂടുതല്‍
മാളികപ്പുറത്ത് ഇന്ന് കളഭാഭിഷേകം
തദ്ദേശസ്ഥാപനങ്ങളുടെ ആസ്തികള്‍ സംരക്ഷിക്കണം
നെയ്യാര്‍ ഇക്കോടൂറിസം വിപുലീകരിക്കും
അബ്കാരി തൊഴിലാളി പെന്‍ഷന്‍ കൂട്ടി
സി.പി.എം പട്ടികജാതിക്കാരെ വഞ്ചിച്ചു - ബി.ജെ.പി
സെസ്: റിയല്‍ എസ്റ്റേറ്റ് കമ്പനികളില്ല