ശബരിമലയില്‍ മാളികപ്പുറത്തമ്മയ്‌ക്ക് ഇന്ന് കളഭാഭിഷേകം നടക്കും. രാവിലെ പതിനൊന്ന് മണിക്ക് തന്ത്രി കണുര് രാജീവര് കലശപൂജ നടത്തുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്.
മേല്‍ശാന്തി എം.എന്‍.കൃഷ്‌ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉച്ചപ്പൂജയോടുകൂടി മാളികപ്പുറത്തമ്മയ്‌ക്ക് കളഭാഭിഷേകം നടക്കും. തുടര്‍ന്ന് ഇരുപത്തിയഞ്ച് കലശമാടി സന്നിധാനത്ത് മേല്‍ശാന്തി ടി.കെ.കൃഷ്‌ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉച്ചപ്പൂജ നടക്കും. മാളികപ്പുറത്ത് അപൂര്‍വമായാണ് കളഭാഭിഷേകം നടക്കുന്നത്.
നെയ്യഭിഷേകത്തിന് തിങ്കളാഴ്‌ചയും തിരക്കായിരുന്നു. പതിവുപൂജകള്‍ക്കു പുറമെ ഉദയാസ്‌തമയപൂജ, പടിപൂജ എന്നിവയുമുണ്ടായിരുന്നു.
|