പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വൈദ്യുതി: സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വൈദ്യുതി: സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തി
Electricity
KBJWD
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ യൂണിറ്റിന് അമ്പത് പൈസ തെര്‍മല്‍ സര്‍ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. അടുത്തമാസം ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

80 യൂണിറ്റ്‌ വരെ സര്‍ച്ചാര്‍ജില്ല. 80 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ 50 പൈസ സര്‍ച്ചാര്‍ജ്‌ നല്‍കേണ്ടി വരും. ഈ ആവശ്യം നേരത്തെ വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനോട് ഉന്നയിച്ചിരുന്നു. യൂണിറ്റിന് രണ്ട് രൂപ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതേക്കുറിച്ച് പഠിച്ച കമ്മിഷന്‍ അമ്പത് പൈസ വീതം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വൈദ്യുതി ക്ഷാമം ഉള്ളതുകൊണ്ട് പുറമേ നിന്നും വൈദ്യുതി വാങ്ങിക്കേണ്ടി വരുമ്പോള്‍ അധിക തുക നല്‍കേണ്ടി വരും. ഇത് പരിഹരിക്കുന്നതിനാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്.

എച്ച്‌.ടി, ഇ.എച്ച്‌,ടി, വാണിജ്യം, ഗാര്‍ഹികം തുടങ്ങി എല്ലാ ഉപയോക്‌താക്കള്‍ക്കും ഇതു ബാധകമായിരിക്കും. എച്ച്‌.ടി, ഇ.എച്ച്‌.ടി ഉപഭോക്താക്കള്‍ക്ക്‌ നേരത്തെ ഏര്‍പ്പെടുത്തിയ 25% വൈദ്യുതി നിയന്ത്രണം തുടരും. അരമണിക്കൂര്‍ ലോഡ്ഷെഡിങ്ങിലും മാറ്റമുണ്ടാവില്ല.
കൂടുതല്‍
ബാങ്ക് സമരം: കേരളത്തില്‍ പൂര്‍ണ്ണം
യുവജനോത്സവം: ആലോചനായോഗം ബഹിഷ്ക്കരിച്ചു
സെസ്: ആര്‍.എസ്.പിയും രംഗത്ത്
അങ്കമാലിയില്‍ വാഹനാപകടം: രണ്ട് മരണം
അനധികൃത കരകൌശലനിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി