പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ബാങ്ക് സമരം: കേരളത്തില്‍ പൂര്‍ണ്ണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാങ്ക് സമരം: കേരളത്തില്‍ പൂര്‍ണ്ണം
ബാങ്ക് ഓഫീസര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന സമരം കേരളത്തിലും പൂര്‍ണ്ണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ അടക്കമുള്ള ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ് സമരം.

ആള്‍ ഇന്ത്യ ബങ്ക് എം‌പ്ലോയീസ് ഫെഡറേഷന് കീഴിലെ എണ്‍പതിനായിരത്തോളം ഓഫീസര്‍മാരാണ് ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് പണിമുടക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്ര, ട്രവന്‍‌കൂര്‍, മഹാരാഷ്ട്ര എന്നിവയടക്കം ഏഴ് ബാങ്കുകളെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത്.

സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും ബാങ്കിംഗ് മേഖല അടിയറ വയ്ക്കാനാണ് ലയന നീക്കമെന്ന് ഓഫീസര്‍മാര്‍ പറയുന്നു. പൊതുമേഖലാ ബാങ്കുകളുടെ പതനത്തിന് ലയനം കാരണമാകുമെന്നും ഇവര്‍ പറയുന്നു. സംസ്ഥാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേര്‍സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

ലയന നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് ഇവരുടെ തീരുമാനം.
കൂടുതല്‍
യുവജനോത്സവം: ആലോചനായോഗം ബഹിഷ്ക്കരിച്ചു
സെസ്: ആര്‍.എസ്.പിയും രംഗത്ത്
അങ്കമാലിയില്‍ വാഹനാപകടം: രണ്ട് മരണം
അനധികൃത കരകൌശലനിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി
മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം തുടരുന്നു