പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > യുവജനോത്സവം: ആലോചനായോഗം ബഹിഷ്ക്കരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യുവജനോത്സവം: ആലോചനായോഗം ബഹിഷ്ക്കരിച്ചു
യുവജനോത്സവ മാനുവല്‍ പരിഷ്‌ക്കരണ കമ്മിറ്റിയുടെ ആലോചന യോഗത്തില്‍ നിന്ന്‌ പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഇറങ്ങിപ്പോയി.

പാഠപുസ്തക വിവാദം, ക്ലസ്റ്റര്‍ യോഗത്തിനെത്തിയ അധ്യാപകന്‍റെ മരണം, ശമ്പള വര്‍ദ്ധന എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. തൈക്കാട് ഗസ്റ്റ് ഹൌസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷാണ് യോഗം വിളിച്ചത്.

വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രം യുവജനോത്സവം നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്താല്‍ മതിയെന്ന ആവശ്യമാണ് പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചത്.

ചില അധ്യാപകരുടെ ശമ്പള വിതരണം ഇതുവരെ നടന്നിട്ടില്ല, പാഠപുസ്തകങ്ങള്‍ യഥാസമയം സ്കൂളുകളിലെത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യണം. ഇതിന് ശേഷം മേള നടത്തിപ്പിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മുഹമ്മദ് ഹനീഷ് വഴങ്ങിയില്ല.

ഇതേ തുടര്‍ന്ന് പ്രതിപക്ഷ സംഘടനകള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. മേളയെക്കുറിച്ച് സഹകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ഇവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പ്രതിപക്ഷ സംഘടനകള്‍ ബഹിഷ്ക്കരിച്ചെങ്കിലും യോഗം തുടരുകയാണ്.
കൂടുതല്‍
സെസ്: ആര്‍.എസ്.പിയും രംഗത്ത്
അങ്കമാലിയില്‍ വാഹനാപകടം: രണ്ട് മരണം
അനധികൃത കരകൌശലനിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി
മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം തുടരുന്നു
അഭയകേസ് ഇന്ന് പരിഗണിക്കും