പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സെസ്: ആര്‍.എസ്.പിയും രംഗത്ത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെസ്: ആര്‍.എസ്.പിയും രംഗത്ത്
പ്രത്യേക സാമ്പത്തിക മേഖല പ്രശ്‌നത്തില്‍ സി.പി.എം നിലപാടിനെതിരെ സി.പി.ഐക്കു പിന്നാലെ ആര്‍.എസ്‌.പിയും രംഗത്ത്‌. വിഷയം ഇടതു മുന്നണിയില്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന്‌ ആര്‍.എസ്‌.പി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്‌ണപിള്ള ആവശ്യപ്പെട്ടു.

സെസിന്‌ അപേക്ഷ നല്‍കിയിരിക്കുന്നവയില്‍ പലതും റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികളാണെന്ന്‌ സംശയമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളികള്‍ സമരം ചെയ്ത് നേടിയ അവകാശങ്ങള്‍ നഷ്ടപ്പെടുമോയെന്ന് ആര്‍.എസ്.പിക്ക് ആശങ്കയുണ്ട്.

സെസ് വിഷയത്തില്‍ ആര്‍.എസ്.പി അഭിപ്രായം രൂപീകരിച്ചിട്ടില്ല. ഈ മാസം ഇരുപത്തിയഞ്ചിന് ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വി.പി രാ‍മകൃഷ്ണപിള്ള പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല തൊഴിലാളി വിരുദ്ധവും സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരാണെന്നുമുള്ള അഭിപ്രായങ്ങള്‍ ശക്തമായതിനാലാണ് വിശദമായ ചര്‍ച്ച ആവശ്യപ്പെടുന്നത്.

വിഷയം പഠിക്കാന്‍ പാര്‍ട്ടികള്‍ക്കെല്ലാം അവസരം കൊടുക്കുകയും അതിന് ശേഷം മുന്നണി കൂട്ടായി ചര്‍ച്ച ചെയ്യുകയും വേണം. പ്രത്യേക സാമ്പത്തിക മേഖല ആര്‍ക്കൊക്കെ ഗുണം ചെയ്യുമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെസ് വിഷയത്തില്‍ അടിയന്തിര തീരുമാനം വേണമെന്ന് സി.പി.എം സംസ്ഥാന സമിതി യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സി.പി.ഐ രംഗത്തെത്തിയിരുന്നു.
കൂടുതല്‍
അങ്കമാലിയില്‍ വാഹനാപകടം: രണ്ട് മരണം
അനധികൃത കരകൌശലനിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി
മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം തുടരുന്നു
അഭയകേസ് ഇന്ന് പരിഗണിക്കും
കാസര്‍ഗോഡ് എച്ച്എഎല്‍ യൂണിറ്റ്