പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അങ്കമാലിയില്‍ വാഹനാപകടം: രണ്ട് മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അങ്കമാലിയില്‍ വാഹനാപകടം: രണ്ട് മരണം
അങ്കമാലിയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പുത്തന്‍വേലിക്കര പ്രസന്‍റേഷന്‍ കോളജിലെ അധ്യാപിക എം.വി ശോഭ (30)യും മറ്റൊരു സ്ത്രീയുമാണ് മരണമടഞ്ഞത്‌.

നാല്‍പത്തിയഞ്ചു വയസു തോന്നിക്കുന്ന സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു രാവിലെ ഒന്‍പതോടെ ആലുവയ്ക്കു സമീപം കുറുമശേരി ജംഗ്ഷനിലാണ്‌ അപകടം നടന്നത്‌. അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്‌ സ്വകാര്യ ബസിലിടിച്ചതിന്‌ ശേഷം സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകര്‍ത്ത്‌ റോഡിലേക്ക്‌ മറിയുകയായിരുന്നു.

ടിപ്പര്‍ ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. രോഷാകുലരായ നാട്ടുകാര്‍ ടിപ്പര്‍ ലോറി അടിച്ചു തകര്‍ത്തു. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പറവൂര്‍, ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മരണമടഞ്ഞ ശോഭയുടെ മൃതദേഹം ആലുവ കാരോത്തുകുഴി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പ്രസന്‍റേഷന്‍ കോളജിലെ എം.എല്‍.ടി വിഭാഗം മേധാവിയാണ്‌ ശോഭ.
കൂടുതല്‍
അനധികൃത കരകൌശലനിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി
മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം തുടരുന്നു
അഭയകേസ് ഇന്ന് പരിഗണിക്കും
കാസര്‍ഗോഡ് എച്ച്എഎല്‍ യൂണിറ്റ്
മരം മുറിക്കല്‍: മന്ത്രി നിര്‍ത്തിവയ്പ്പിച്ചു