പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അനധികൃത കരകൌശലനിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അനധികൃത കരകൌശലനിര്‍മ്മാണ കേന്ദ്രം കണ്ടെത്തി
ഇടുക്കിയിലെ കുമളിയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന അനധികൃത കരകൌശല ഉത്പാദന കേന്ദ്രത്തില്‍ വനവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഈട്ടിയിലും തേക്കിലും നിര്‍മ്മിച്ച നിരവധി ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ഇടുക്കി ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പ്രിന്‍സ് എന്നയാളിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെനിന്നും കരിവീട്ടി, തേക്ക്, കുമ്പിള്‍ തുടങ്ങിയ മരങ്ങളുടെ തടിയില്‍ നിര്‍മ്മിച്ച ആനകളുടെയും മറ്റും ശില്പങ്ങളാണ് പിടികൂടിയത്.

വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള 1200 ഓളം കരകൌശല വസ്തുക്കളും തടികളുമാണ് കസ്റ്റഡിയിലെടുത്തത്. ഇവയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില വരുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. വനം വകുപ്പിന്‍റെ യാതൊരു അനുമതിയും ഇല്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്നും അനധികൃതമായി വെട്ടിക്കൊണ്ടു വരുന്ന തടികള്‍ ഉപയോഗിച്ചാണ് ശില്‍പ്പങ്ങളും മറ്റും നിര്‍മ്മിച്ചിരുന്നത്. ഈ മാസം നാലാം തീയതി അയ്യപ്പന്‍ കോവില്‍ റെയ്ഞ്ചിലെ കല്‍തൊട്ടിയിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാല്‍ ക്യുബിക് മീറ്റര്‍ ഈട്ടിത്തടി മോഷണം പോയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളില്‍ നിന്നും ലഭിച്ച സൂചനയനുസരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃത കരകൌശല വസ്തു നിര്‍മ്മാണശാല പിടിയിലായത്.
കൂടുതല്‍
കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി
മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം തുടരുന്നു
അഭയകേസ് ഇന്ന് പരിഗണിക്കും
കാസര്‍ഗോഡ് എച്ച്എഎല്‍ യൂണിറ്റ്
മരം മുറിക്കല്‍: മന്ത്രി നിര്‍ത്തിവയ്പ്പിച്ചു
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണം