പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി
കുട്ടനാട്ടില്‍ രണ്ടാംകൃഷി വിളവെടുപ്പ് തുടങ്ങി. മൂടിക്കെട്ടിയ അന്തരീക്ഷം കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മൂടിക്കെട്ടല്‍ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചിരിക്കുന്നത്.

എടത്വക്കടുത്തുള്ള ചങ്ങങ്കരി പാടശേഖരത്തിലാണ് രണ്ടാം കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. വേനല്‍മഴയ്ക്ക് മുമ്പേ കഴിഞ്ഞ പുഞ്ചകൃഷിയിലെ വിളവെടുപ്പ് നടത്തിയ ചങ്ങങ്കരിയിലെ കര്‍ഷകര്‍ രണ്ടാം കൃഷിയും നേരത്തെ തന്നെ ഇറക്കിയിരുന്നു. ഒരേക്കറിന് ഇരുപത് ക്വിന്‍റലോളം നെല്ല് പ്രതീക്ഷിച്ചിരുന്നെങ്കിലും വിളവ് കുറഞ്ഞുപോയെന്ന് കര്‍ഷകര്‍ പറയുന്നു.

നെല്ല് വിളഞ്ഞ് പാകമായപ്പോള്‍ പെയ്ത മഴയില്‍ നെല്‍ക്കതിരുകള്‍ നശിച്ചതാണ് വിളവ് കുറയാന്‍ കാരണം. എട്ടു മുതല്‍ പത്ത് ക്വിന്‍റല്‍ വരെ നെല്ല് മാത്രമേ ഇക്കുറി ഇവര്‍ക്ക് ലഭിച്ചുള്ളൂ. കുട്ടനാട്ടിലെ മറ്റ് പ്രദേശങ്ങളില്‍ മുപ്പത് മുതല്‍ അറുപത് ദിവസം വരെ പ്രായമായ നെല്‍‌ച്ചെടികള്‍ മാത്രമാണുള്ളത്.

മഴ ഇടവിട്ട് പെയ്യുന്നത് മൂലം വെള്ളപ്പൊക്കം മൂലമുള്ള പ്രശ്നങ്ങള്‍ ഇക്കുറി ഉണ്ടായിട്ടില്ല. എന്നാല്‍ ആവശ്യത്തിന് വെയില്‍ കിട്ടാത്ത സാഹചര്യം ഉണ്ടാവുകയും മൂടിക്കെട്ടിയ അന്തരീക്ഷം നിലനില്‍ക്കുകയുമാണെങ്കില്‍ വിളവെടുപ്പ് നീളാന്‍ കാരണമാകും. 50 ദിവസത്തില്‍ താഴെ പ്രായമുള്ള നെല്‍ച്ചെടികള്‍ക്ക് കീടബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും കര്‍ഷകര്‍ ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതല്‍
മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം തുടരുന്നു
അഭയകേസ് ഇന്ന് പരിഗണിക്കും
കാസര്‍ഗോഡ് എച്ച്എഎല്‍ യൂണിറ്റ്
മരം മുറിക്കല്‍: മന്ത്രി നിര്‍ത്തിവയ്പ്പിച്ചു
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണം
ലാഭം സ്റ്റോറുകളില്‍ വില്പന നിയന്ത്രണം