പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം തുടരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം തുടരുന്നു
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിശ്ചയിച്ച കമ്മിഷന്‍ മുമ്പാകെ സാക്ഷിവിസ്താരം ഇന്നും തുടരും. തമിഴ്നാടിന്‍റെ സാക്ഷിയെ ഇന്ന് കേരളം വിസ്തരിക്കും.

മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് നടത്തുന്ന കൃഷിയുടെ വിശദാംശങ്ങള്‍ തമിഴ്നാട് കമ്മിഷന് മുമ്പാകെ ഹാജരാക്കും. തമിഴ്നാടിന്‍റെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ ശേഷം കേരളത്തിന്‍റെ അഞ്ച് സാക്ഷികളെ തമിഴ്നാട് വിസ്തരിക്കും. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് അനില്‍ദേവ് സിംഗിനെയാണ് കമ്മിഷനായി സുപ്രീം കോടതി നിയമിച്ചത്.

തമിഴ്നാടിന് വേണ്ടി ഒരു സാക്ഷി മാത്രമേ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളൂ. കേരളത്തിന് വേണ്ടി അഞ്ച് സാക്ഷികളുണ്ട്. ഇതില്‍ മുല്ലപ്പെരിയാറിനെക്കുറിച്ച് പഠിച്ച വിദഗ്ദ്ധസമിതിയിലെ അംഗങ്ങളുമുണ്ട്. വിസ്താരത്തിന് ശേഷം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സെപ്റ്റംബറില്‍ വാദം നടത്തും.

കമ്മിഷന്‍റെ ഒരു സിറ്റിംഗിന് ഒരു ലക്ഷം രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
കൂടുതല്‍
അഭയകേസ് ഇന്ന് പരിഗണിക്കും
കാസര്‍ഗോഡ് എച്ച്എഎല്‍ യൂണിറ്റ്
മരം മുറിക്കല്‍: മന്ത്രി നിര്‍ത്തിവയ്പ്പിച്ചു
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണം
ലാഭം സ്റ്റോറുകളില്‍ വില്പന നിയന്ത്രണം
രാജകുമാരി: സമയം വേണമെന്ന് സര്‍ക്കാര്‍