പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അഭയകേസ് ഇന്ന് പരിഗണിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭയകേസ് ഇന്ന് പരിഗണിക്കും
അഭയകേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്‌തു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടു പരിഗണിക്കും.

കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരില്‍ നടത്തിയ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡിയില്‍ ഹൈക്കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ എസ്‌.പി. എസ്‌ കൃഷ്‌ണ, ഡി.വൈ.എസ്‌.പി അഗര്‍വാള്‍ എന്നിവര്‍ നേരിട്ട്‌ കോടതിയിലെത്തി വിശദീകരണം നല്‍കും.

കേസിന്‍റെ അന്വേഷണം തൃപ്‌തികരമല്ലെന്നു കാണിച്ച്‌ അഭയയുടെ പിതാവ്‌ തോമസ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി വാദം കേള്‍ക്കുന്നത്‌. സി.ബി.ഐ എസ്‌.പി കൃഷ്‌ണയും ഡിവൈ.എസ്‌.പി അഗര്‍വാളും ഹൈക്കോടതിയില്‍ ഹാജരാകുന്നതിനായി ഞായറാഴ്‌ച കൊച്ചിയില്‍ എത്തി.

കേസ്‌ അന്വേഷണം സംബന്ധിച്ച്‌ ഹൈക്കോടതി ഉന്നയിച്ച ഇരുപത് ചോദ്യങ്ങള്‍ക്ക്‌ അന്വേഷണ ചുമതല വഹിക്കുന്ന ആര്‍.എം.കൃഷ്‌ണ ഉത്തരങ്ങള്‍ നല്‍കും. സി.ബി.ഐ.യുടെ ഹൈക്കോടതിയിലെ അഭിഭാഷകന്‍ എം.വി.എസ്‌. നമ്പൂതിരിപ്പാടുമായി ഉദ്യോഗസ്ഥര്‍ ഞായറാഴ്‌ച വിശദമായ ചര്‍ച്ച നടത്തി. ഉത്തരങ്ങള്‍ എഴുതി തയ്യാറാക്കിയിട്ടുണ്ട്‌.

ജസ്റ്റിസ്‌ വി.രാംകുമാര്‍ മുമ്പാകെയാണ്‌ ഇരുവരും തിങ്കളാഴ്‌ച ഹാജരാകുക. അന്വേഷണം സംബന്ധിച്ച്‌ കോടതി ചോദ്യങ്ങള്‍ ചോദിക്കും. സി.ബി.ഐ അന്വേഷിക്കുന്ന കേസ്സില്‍ ആദ്യമായാണ്‌ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ചോദ്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌.

മൂന്നുപേരെ നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌ ചിത്രീകരിച്ച സി.ഡികള്‍ ഹാജരാക്കാന്‍ ബാംഗ്ലൂരിലെ ഫൊറന്‍സിക്‌ ലബോറട്ടറിക്കും ഹൈക്കോടതി ഉത്തരവ്‌ നല്‍കിയിരുന്നു.
കൂടുതല്‍
കാസര്‍ഗോഡ് എച്ച്എഎല്‍ യൂണിറ്റ്
മരം മുറിക്കല്‍: മന്ത്രി നിര്‍ത്തിവയ്പ്പിച്ചു
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണം
ലാഭം സ്റ്റോറുകളില്‍ വില്പന നിയന്ത്രണം
രാജകുമാരി: സമയം വേണമെന്ന് സര്‍ക്കാര്‍
കൌമാരവിദ്യാഭ്യാസം: മാര്‍ഗ്ഗരേഖ പുറത്തിറക്കി