പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കാസര്‍ഗോഡ് എച്ച്എഎല്‍ യൂണിറ്റ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാസര്‍ഗോഡ് എച്ച്എഎല്‍ യൂണിറ്റ്
WDWD
കേരളത്തിലെ കാസര്‍ഗോഡ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച് എ എല്‍) യൂണിറ്റ് തുടങ്ങുമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്‍റണി അറിയിച്ചു. ഓഗസ്ത് 23ന് യൂണിറ്റിന് തറക്കല്ലിടും. ആദ്യ ഘട്ടത്തില്‍ 66.31 കോടി രൂപ ഇതിനായി വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എച്ച് എ എല്‍ യൂണിറ്റിനായി സംസ്ഥാന സര്‍ക്കാര്‍ 200 ഏക്കര്‍ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കുമെന്നും ആന്‍റണി പറഞ്ഞു. തുടക്കത്തില്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളാകും ഇവിടെ ഉല്പാദിപ്പിക്കുക. പിന്നീട് ഹെലികോപ്റ്ററുകള്‍, റഡാറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ട്.

പതിനഞ്ച് മാസത്തിനുള്ളില്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നും ആന്‍റണി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിധ സഹകരണങ്ങളും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പും മന്ത്രി എളമരം കരീമും ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുത്തതായി ആന്‍റണി അറിയിച്ചു.

മലബാര്‍ മേഖലയുടെ വികസനത്തിന് എച്ച് എ എല്‍ യൂണിറ്റ് വരുന്നത് മുതല്‍ക്കൂട്ടാകുമെന്ന് ആന്‍റണി പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
കൂടുതല്‍
മരം മുറിക്കല്‍: മന്ത്രി നിര്‍ത്തിവയ്പ്പിച്ചു
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണം
ലാഭം സ്റ്റോറുകളില്‍ വില്പന നിയന്ത്രണം
രാജകുമാരി: സമയം വേണമെന്ന് സര്‍ക്കാര്‍
കൌമാരവിദ്യാഭ്യാസം: മാര്‍ഗ്ഗരേഖ പുറത്തിറക്കി
സാഹചര്യത്തിനനുസരിച്ച് നിലപാട് മാറും: മുരളി