തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിന് മുന്നിലെ പൂമരം മുറിക്കുന്നത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി ഇടപെട്ട് മരം മുറിക്കുന്നത് താല്‍ക്കലികമായി നിര്‍ത്തിവയ്പ്പിച്ചു.
മരം മുറിക്കുന്നത് അറിഞ്ഞ് ശിവസേനാ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. സംഘര്‍ഷത്തിനിടെ അതുവഴി വന്ന വിദ്യാഭ്യാസ മന്ത്രി എം എ ബേബി ഇടപെടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മന്ത്രി മരം മുറിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു. തലസ്ഥാന നഗര വികസന പദ്ധതിയുടെ ഭാഗമായാണ് മരം മുറിക്കാനുള്ള തീരുമാനം.
എതായാലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടപ്പോഴേക്കും പുമരത്തിന്‍റെ ഏതാനും ശിഖരങ്ങള്‍ കരാറുകാര്‍ മുറിച്ച് മാറ്റിയിരുന്നു.
|