പ്രത്യേക സാമ്പത്തിക മേഖലകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. തൊഴിലാളി മോചന യാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂവെന്നും ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‍റെ പരാജയം മറച്ച് വയ്ക്കുന്നതിനുള്ള നാടകമാണ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുളള തര്‍ക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി ക്ഷേമത്തിനായി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ മന്ത്രിസഭയിലെത്തിയവര്‍ക്കും കഴിയുന്നില്ല. തൊഴിലാളികള്‍ക്ക് ആശ്വാസാധനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി മോചന യാത്രയുടെ ഭാഗമായി ഈ മാസം 22ന് എറണാകുളത്ത് നടക്കുന്ന പൊതു യോഗത്തില്‍ ഐ എന്‍ ടി യു സി ദേശീയ പ്രസിഡന്‍റ് ഡോ സഞ്ജീവ റെഡ്ഡി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കുമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് 29ന് സമാപന സമ്മേളനം കെ കരുണാകരന്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
|