സംസ്ഥാനത്തെ മാവേലി, ലാഭം സ്റ്റോറുകളില്‍ വിവിധ സാധനങ്ങളുടെ വില്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഓണം വരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ വലിയ അന്തരമുള്ള സാധനങ്ങളുടെ വില്പനയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുളക്, പുഴുക്കലരി കടുക്, ജീരകം തുടങ്ങി 13ഓളം ഇനങ്ങളുടെ വില്പനയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് നിയന്ത്രണമെന്നാണ് അധികൃതര്‍ പറയുന്നത്. നിയന്ത്രണം നിലവില്‍ വന്ന ശേഷം ഓരോ ഉപഭോക്താവിനും നല്‍കുന്ന സാധനങ്ങളുടെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതു പ്രകാരം അരി ഒരു കിലോ, മല്ലി 250 ഗ്രാം എന്നിങ്ങനെയാണ് ഒരു ഉപഭോക്താവിന് സാധനങ്ങള്‍ നല്‍കുന്നതിന്‍റെ കണക്ക്. ഓണക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്.
|