പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > രാജകുമാരി: സമയം വേണമെന്ന് സര്‍ക്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജകുമാരി: സമയം വേണമെന്ന് സര്‍ക്കാര്‍
രാജകുമാരി ഭൂമി ഇടപാട് സംബന്ധിച്ച് നരേന്ദ്രന്‍ കമ്മീഷന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ രണ്ട് മാസത്തെ സാ‍വകാശം ചോദിച്ചു. കഴിഞ്ഞ സെപ്തംബറിലാണ് ഭൂമി ഇടപാട് അന്വേഷിക്കാന്‍ നരേന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചത്.

ഇതുവരെ 13 സിറ്റിംഗുകള്‍ കമ്മിഷന്‍ നടത്തി. എന്നാല്‍, രാജകുമാരി ഭൂമി ഇടപാട് സംബന്ധിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ലിസി ജേക്കബ് അന്വേഷിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മിഷന് കൈമാറാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കമ്മീഷന്‍റെ പ്രവര്‍ത്തനം നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമമമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇതിന് പുറമെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍റെ റിപ്പോര്‍ട്ടും ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജു നാരായണ സ്വാമിയുടെ റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ രേഖകള്‍ നല്‍കാത്തതിനാല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കുകയാണ്.

ഇതിനിടെ മൂന്ന് പ്രാ‍വശ്യം സര്‍ക്കാര്‍ കമ്മീഷന് സമയപരിധി നീട്ടി നല്‍കി. മുന്‍ മന്ത്രിയും കേരള കോണ്‍ഗസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ടി യു കുരുവിളയും മക്കളും ഉള്‍പ്പെടുന്നതാണ് രാജകുമാരി ഭൂമിയിടപാട്.

വിദേശ മലയാളിയായ കെ ജി എബ്രഹാമാണ് പരാതിക്കാരന്‍. സര്‍ക്കാര്‍ രേഖകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് അടുത്ത നടപടി എന്തായിരിക്കണമെന്ന് കമ്മീഷന്‍ അടുത്ത സിറ്റിംഗില്‍ തീരുമാനിക്കും.
കൂടുതല്‍
കൌമാരവിദ്യാഭ്യാസം: മാര്‍ഗ്ഗരേഖ പുറത്തിറക്കി
സാഹചര്യത്തിനനുസരിച്ച് നിലപാട് മാറും: മുരളി
സര്‍ക്കാ‍രിനെതിരെ വീണ്ടും ഇടയലേഖനം
ശബരിമലയില്‍ ഭക്തജനത്തിരക്ക്
വൈദ്യുതി: വ്യവസായത്തിന് തിരിച്ചടി
സെസ്: അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാര്‍