പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സാഹചര്യത്തിനനുസരിച്ച് നിലപാട് മാറും: മുരളി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാഹചര്യത്തിനനുസരിച്ച് നിലപാട് മാറും: മുരളി
WDWD
സാഹചര്യത്തിനനുസരിച്ച് നിലപാട് മാറ്റിയിട്ടുള്ളവരാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ കക്ഷികളുമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്‍റ് കെ മുരളീധരന്‍. സന്ദര്‍ഭത്തിനനുസരിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് സ്വീകരിക്കുന്നത്.

എന്‍ സി പിയുടെ കാര്യങ്ങള്‍ ദേശീയ നേതൃത്വം സ്വീകരിക്കുമെന്ന് താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു ദേശീ‍യ കക്ഷി എന്ന നിലയില്‍ എന്‍ സി പിയുടെ കാര്യങ്ങള്‍ ദേശീയ നേതൃത്വം സ്വീകരിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ വരെ എല്‍ ഡി എഫിനോപ്പം നിന്ന എന്‍ സി പി യു ഡി എഫിലേക്ക് പോകുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചതെന്ന് മുരളി പറഞ്ഞു. മാങ്ങയുള്ള മാവിലേ കല്ലെറിയുകയുള്ളൂ എന്നറിയാമെന്നും മുരളി വ്യക്തമാക്കി.

എന്‍ സി പിയുടെ ടി വി ചാനലിന്‍റെ ഓഫീസിന്‍റെ ആദ്യ ഷെയര്‍ വില്‍‌പനയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ ആണ് അദ്ദേഹം ഇതു പറഞ്ഞത്.
കൂടുതല്‍
സര്‍ക്കാ‍രിനെതിരെ വീണ്ടും ഇടയലേഖനം
ശബരിമലയില്‍ ഭക്തജനത്തിരക്ക്
വൈദ്യുതി: വ്യവസായത്തിന് തിരിച്ചടി
സെസ്: അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാര്‍
മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും - പിണറായി
ഗുജറാത്ത് സ്ഫോടനം: പരിശീലനം നടന്നത് കേരളത്തില്‍