പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സര്‍ക്കാ‍രിനെതിരെ വീണ്ടും ഇടയലേഖനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ക്കാ‍രിനെതിരെ വീണ്ടും ഇടയലേഖനം
ചങ്ങനാശ്ശേരി അതിരൂപത വീണ്ടും ഇടയലേഖനമിറക്കി. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് നേരത്തേയും അതിരൂപത ഇടയലേഖനമിറക്കിയിരുന്നു.

നിരീശ്വരവാദികള്‍ സഭയ്ക്കുള്ളില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് തടയണമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ബൌദ്ധിക വാദം, നിരീശ്വര വാദം എന്നിവ അടിസ്ഥാനമാക്കിയ ഭരണസംവിധാനം വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ദൈവ നിഷേധം പ്രചരിപ്പിക്കുന്ന പാഠപുസ്തകം പിന്‍‌വലിക്കാന്‍ സര്‍ക്കാര്‍ തയാ‍റാകാത്തതിനെ ഇടയലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സ്വേച്ഛാധിപത്യം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഇടയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

സഭയും രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് ഇടയലേഖനം പ്രസിദ്ധീകരിച്ചത്. ആറ് പേജുകളാണ് ഇടയലേഖനത്തില്‍ ഉളളത്.
കൂടുതല്‍
ശബരിമലയില്‍ ഭക്തജനത്തിരക്ക്
വൈദ്യുതി: വ്യവസായത്തിന് തിരിച്ചടി
സെസ്: അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാര്‍
മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും - പിണറായി
ഗുജറാത്ത് സ്ഫോടനം: പരിശീലനം നടന്നത് കേരളത്തില്‍
ജാതിവ്യവസ്ഥക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്‍റെ ഭാഗം: കാരാട്ട്‌