പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വൈദ്യുതി: വ്യവസായത്തിന് തിരിച്ചടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വൈദ്യുതി: വ്യവസായത്തിന് തിരിച്ചടി
വടക്കന്‍ ജില്ലകളില്‍ ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കഞ്ചിക്കോട്ട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ താല്‍ക്കാലികമായി അടച്ച് പൂട്ടാന്‍ തുടങ്ങി. പവര്‍കട്ടിന് പിന്നാലെ ഒരാഴ്ചത്തെ വൈദ്യുതി നിയന്ത്രണമാണ് വടക്കന്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാടക്കത്തറ സബ്‌സ്റ്റേഷനിലേക്ക് വരുന്ന പ്രസരണ ലൈനുകള്‍ പുനസജ്ജീകരിക്കുന്ന ജോലികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കാലങ്ങളില്‍ നടക്കുന്ന അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗിന് പുറമെ ആണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇതു മൂലം 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വടക്കന്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കഞ്ചിക്കോട് മേഖലയില്‍ വൈദ്യുതിയെ ആശ്രയിച്ച് കഴിയുന്ന പല കമ്പനികളും അടച്ച് കഴിഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമെ കമ്പനികള്‍ തുറക്കുകയുള്ളൂ എന്നാണറിയുന്നത്.

ഇത് ഉല്പാദന ഇനത്തില്‍ വന്‍ നഷ്ടത്തിന് കാരണമാകും. അയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാകും.
കൂടുതല്‍
സെസ്: അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാര്‍
മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും - പിണറായി
ഗുജറാത്ത് സ്ഫോടനം: പരിശീലനം നടന്നത് കേരളത്തില്‍
ജാതിവ്യവസ്ഥക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്‍റെ ഭാഗം: കാരാട്ട്‌
മഴക്കെടുതി: സംസ്ഥാനത്തിന്‍റെ കണക്കുകള്‍ തള്ളി
കെ.പി.എ.സി ഖാന്‍ അന്തരിച്ചു