പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വടക്കന്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വടക്കന്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം
നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. രണ്ടാഴ്ചക്കാലത്തേയ്ക്കാണ് നിയന്ത്രണം.

മാടക്കത്തറ സബ്‌സ്റ്റേഷനിലേക്ക് വരുന്ന പ്രസരണ ലൈനുകള്‍ പുനസജ്ജീകരിക്കുന്ന ജോലികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അര മണിക്കൂര്‍ ലോഡ് ‌ഷെഡ്ഡിംഗിന് പുറമേയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

നിയന്ത്രണം എപ്പോള്‍ വേണമെന്ന് നിശ്ചയിച്ചിട്ടില്ലെങ്കിലും കൂടുതല്‍ വൈദ്യുതി ഉപഭോഗം നടക്കുന്ന രാത്രികാലങ്ങളില്‍ തന്നെയായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. തൃശൂരിലെ മാടക്കത്തറ 400 കെ.വി സബ്സ്റ്റേഷനിലേക്ക് വരുന്ന ലൈനുകള്‍ പുനസജ്ജീകരിക്കുന്ന ജോലികള്‍ നാളെ ആരംഭിക്കുന്നത് കൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഇതുമൂലം 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. തൃശൂര്‍ ജില്ലയിലെ കുതിരാന്‍‌കുന്ന് ടവറിലേക്ക് ലൈനുകള്‍ മാറ്റുന്ന ജോലി ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് ബോര്‍ഡിന്‍റെ കണക്ക് കൂട്ടല്‍. വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കണിയാമ്പറ്റ, മഞ്ചേശ്വരം എന്നിവിടങ്ങളിലേക്ക് പരാമവധി വൈദ്യുതി എത്തിക്കാന്‍ കര്‍ണാടകയുമായി ബോര്‍ഡ് ചര്‍ച്ച നടത്തുന്നുണ്ട്.

ചര്‍ച്ച വിജയിച്ചാലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. മഞ്ചേശ്വരം, കണിയാം‌മ്പറ്റ ലൈനുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്തതാണ് ഇതിന് കാരണം.
കൂടുതല്‍
തനിക്കെതിരെ ആക്ഷേപം തുടരുന്നു - വി.എസ്
ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള അന്തരിച്ചു
പട്ടികജാതി കണ്‍‌വെന്‍ഷന്‍ ഇന്ന്
വല്ലാര്‍പാടം: ഭൂമി കൈമാറ്റം ഇന്ന്
75 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചു
മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചു - ഉമ്മന്‍ ചാണ്ടി