വല്ലാര്‍പാടം പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഇന്ന് ഔദ്യോഗികമായി കൈമാറും. ഭൂമികൈമാറ്റ പ്രഖ്യാപനം വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും.
615 ഭൂവുടകമളില്‍ നിന്നും 43.76 ഹെക്ടര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഇന്ന് കൈമാറുന്നത്. നാല് വരി പാതയ്ക്കുള്ള ഭൂമി ദേശീയപാത അതോറിട്ടിക്കും റെയില്‍ പാതയ്ക്കുള്ള ഭൂമി റെയില്‍ വികാസ് നിഗം ലിമിറ്റഡിനുമാണ് കൈമാറുന്നത്. മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ ഭൂമി കൈമാറ്റ പ്രഖ്യാപനം നടത്തും.
ചടങ്ങില്‍ രജിസ്ട്രേഷന്‍ മന്ത്രി എസ്. ശര്‍മ്മ അധ്യക്ഷത വഹിക്കും. ഭൂമി ഏറ്റെടുക്കലിനെ തുടര്‍ന്ന് കുറ്റിയൊഴിപ്പിക്കപ്പെട്ട ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൌത്ത് എന്നീ വില്ലേജുകളിലുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമിയുടെ പട്ടയവിതരണം റവന്യൂ വകുപ്പ് മന്ത്രി കെ.പി രാജേന്ദ്രന്‍ നിര്‍വ്വഹിക്കും.
മന്ത്രിമാരായ എം.വിജയകുമാര്‍, മോന്‍സ് ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. നാലുവരി പാതയ്ക്ക് വേണ്ടി കണയന്നൂര്‍, പറവൂര്‍ താലൂക്കുകളിലെ ഏഴ് വില്ലേജുകളില്‍ നിന്നായി 43.7 ഹെക്ടര്‍ ഭൂമിയും റെയില്‍പാതയ്ക്കായി 4.3 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുത്തത്.
മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പാക്കേജ് അനുസരിച്ച് ലഭിക്കേണ്ട പുനരധിവാസ ഭൂമി ഇതുവരെ പതിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്ക്കരിക്കാനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും കോര്‍ഡിനേഷന്‍ സമിതിയും സമരസഹായ സമിതിയും തീരുമാനിച്ചിട്ടുണ്ട്.
|