പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യദിന പ്രതിജ്ഞ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യദിന പ്രതിജ്ഞ

രാജ്യത്തിന്‍റെ അറുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിജ്ഞയെടുത്തതായി റിപ്പോര്‍ട്ട്. സ്വാതന്ത്ര്യ ദിനം വിശ്വാസ സംരക്ഷണ ദിനമായാണ് കത്തോലിക്കാ സഭ വെള്ളിയാഴ്ച ആചരിച്ചത്.

പാഠപുസ്ത്കങ്ങളിലൂടെ അക്രമവാസനയും മതവിരോധവും അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും കത്തോലിക്കാ സഭ ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധിക്കണമെന്നും സഭ ജനതയോട് ആവശ്യപ്പെട്ടു.

പാഠ പുസ്തകങ്ങളില്‍ വന്ന മാറ്റത്തിനെതിരെ കത്തോലിക്കാ സഭ നടത്തിവരുന്ന പ്രതിഷേധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കും എന്നതിന്‍റെ സൂചനയാണ് ഈ നീക്കം നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
കൂടുതല്‍
തടവ്ചാടല്‍: 2 പേര്‍ പിടിയില്‍
മുഖ്യമന്ത്രിയുടെ കത്ത് വിവാദമാവുന്നു
വാഹനാപകടങ്ങളില്‍ 4 മരണം
മുല്ലപ്പെരിയാറില്‍ കൂട്ടപ്രാര്‍ത്ഥന
സെസ്സുകള്‍ക്കെതിരെ വെളിയം ഭാര്‍ഗ്ഗവന്‍
ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം : മുഖ്യമന്ത്രി