പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > തടവ്ചാടല്‍: 2 പേര്‍ പിടിയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തടവ്ചാടല്‍: 2 പേര്‍ പിടിയില്‍

കോഴിക്കോട്ടെ മെഡിക്കല്‍ കോളജ്‌ പൊലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തടവു ചാടിയ അഞ്ചു പ്രതികളില്‍ രണ്ടു പേര്‍ കൂടി പൊലീസ് പിടിയിലായി. സേലത്തു നിന്നാണ് ഇവരെ പിടികൂടിയത്.

സേലം മുക്കാപരി ശിവാജി ഗണേശന്‍, അണ്ണാനഗര്‍ അംബേദ്ക്കര്‍ തെരുവില്‍ ജഗദീഷ്‌ എന്നിവരാണ് പൊലീസ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സേലത്തെത്തിയ പൊലീസ്‌ സംഘം അവരെ പിടിച്ചത്.

തടവു ചാടിയവരില്‍ രണ്ടു പേര്‍ വ്യാഴാഴ്ച തന്നെ പിടിയിലായിരുന്നു. മണ്ണാര്‍ക്കാട്‌ കാഞ്ഞിരം സ്വദേശി തിങ്കള്‍വീട്ടില്‍ മോഹനന്‍, തമിഴ്‌നാട്‌ തഞ്ചാവൂര്‍ പേരയൂര്‍ സ്വദേശി കാഞ്ഞിക്കുഴിക്കാട്ടില്‍ മണികണ്ഠന്‍ എന്നിവരെയാണ് ചെറുതുരുത്തിയില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചേലക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എ. ശശിധരനും സംഘവുമാണ്‌ ഇവരെ പിടികൂടിയത്‌.

ഇനി പിടികിട്ടാനുള്ളത് മുക്കം രാജീവ്ഗാന്ധി കോളനിയിലെ രമേശന്‍ മാത്രമാണ്‌. നാലു പൊലീസുകാരെ പ്രതികള്‍ തടവു ചാടിയതുമായി ബന്ധപ്പെട്ട്‌ സസ്പെന്‍ഡ്‌ ചെയ്‌തിരുന്നു.
കൂടുതല്‍
മുഖ്യമന്ത്രിയുടെ കത്ത് വിവാദമാവുന്നു
വാഹനാപകടങ്ങളില്‍ 4 മരണം
മുല്ലപ്പെരിയാറില്‍ കൂട്ടപ്രാര്‍ത്ഥന
സെസ്സുകള്‍ക്കെതിരെ വെളിയം ഭാര്‍ഗ്ഗവന്‍
ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം : മുഖ്യമന്ത്രി
എസ്‌.എല്‍ പുരം പുരസ്കാരം ആയിഷയ്ക്ക്‌