പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വാഹനാപകടങ്ങളില്‍ 4 മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാഹനാപകടങ്ങളില്‍ 4 മരണം

സംസ്ഥാനത്ത് നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 4 പേര്‍ മരിച്ചു. കറുകച്ചാലിലും ചാവക്കാട്ടുമാണ് ഈ വാഹനാപകടങ്ങള്‍ ഉണ്ടായത്.

കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ജീപ്പ് മറിഞ്ഞാണ് 2 പേര്‍ മരിച്ചത്. മാന്തുരുത്തി അയന്തിക്കല്‍ തോമസ്, തെക്കന്‍ പാമ്പാടി മറ്റത്തില്‍ ബേബിച്ചന്‍ എന്നിവരാണ് മരിച്ചത്.

അതേ സമയം തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത് അകലാട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞാണ് രണ്ട് പേര്‍ മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം സ്വദേശികളായ മുത്തു മുഹമ്മദ്, ഭാര്യ അസ്മാബി എന്നിവരാണ് ചാവക്കാട്ട് നടന്ന ദുരന്തത്തില്‍ മരിച്ചത്. പരിക്കേറ്റവര്‍ ഇവരുടെ ബന്ധുക്കളാണ്.
കൂടുതല്‍
മുല്ലപ്പെരിയാറില്‍ കൂട്ടപ്രാര്‍ത്ഥന
സെസ്സുകള്‍ക്കെതിരെ വെളിയം ഭാര്‍ഗ്ഗവന്‍
ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം : മുഖ്യമന്ത്രി
എസ്‌.എല്‍ പുരം പുരസ്കാരം ആയിഷയ്ക്ക്‌
ജില്ലാ ആസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം
രാഷ്‌ട്രപതിയുടെ പൊലീസ്‌ മെഡലുകള്‍