മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്നെത്തിയ കര്‍ഷകര്‍ കൂട്ട പ്രാര്‍ത്ഥന നടത്തി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നു ലഭിക്കുന്ന വെള്ളമാണ് തമിഴ്നാട്ടിലെ കമ്പം, തേനി ജില്ലകളിലെ കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തവണ ഇവിടെ ലഭിച്ച മഴയുടെ അളവില്‍ 50 ശതമാനത്തോളം കുറവു വന്നതാണ് കര്‍ഷകരെ കൂട്ട പ്രാര്‍ത്ഥനയ്ക്ക് പ്രേരിപ്പിച്ചത്.
കമ്പം ജില്ലയിലെ മുസ്ലീം കര്‍ഷകര്‍ ഉള്‍പ്പെട്ട കമ്പം വാലി കര്‍ഷക സംഘമാണ് മുസ്ലീം ആചാരപ്രകാരമുള്ള പ്രാര്‍ത്ഥന നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് മുല്ലപ്പെരിയാറില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ കര്‍ഷകര്‍ ഹിന്ദു, മുസ്ലീം ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.
ഇത്തവണ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തീരെ കുറവായതാണ് കര്‍ഷകരെ പ്രാര്‍ത്ഥനയ്ക്കായി പ്രേരിപ്പിച്ചതെന്ന് കമ്പം വാലി കര്‍ഷകസംഘം നേതാവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 142 അടി വരെ ഉയര്‍ത്തണമെന്ന ആവശ്യം വിവാദമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇവിടത്തെ ജലനിരക്ക് 128 അടിയാണ്.
|