പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അവസരവാദികള്‍ക്ക് തീവ്രവാദികളെ പേടി - വി.എസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അവസരവാദികള്‍ക്ക് തീവ്രവാദികളെ പേടി - വി.എസ്
V. S Achuthanandan
KBJWD
റിവിഷനിസ്റ്റുകള്‍ക്കും അവസരവാദികള്‍ക്കും എപ്പോഴും തീവ്രവാദികളെ പേടിയാണെന്ന് മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. താന്‍ തീവ്രവാദിയോ മിതവാദിയോ എന്ന് ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനിക്ക് വയസ് 85 ആയി. ഇതിനിടയില്‍ തന്നെ അറിയേണ്ടവരെല്ലാം വേണ്ടതുപോലെ മനസിലാക്കിയിട്ടുണ്ട്.

താന്‍ മിതവാദിയാണോ തീവ്രവദിയാണോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമറിയാം. അവസരവാദികള്‍ക്കും റിവിഷനിസ്റ്റുകള്‍ക്കും തീവ്രവാദികളെ ഭയമാണ്‌. തീവ്രവാദികള്‍ അവസര വാദികളെ ശക്തമാക്കി എതിര്‍ക്കുമെന്നതിനാലാണ്‌ ഭയമെന്ന്‌ അദ്ദേഹം പറഞ്ഞു. തീവ്രവാദം നല്ലതല്ല.

റിവിഷനിസം പോലതന്നെ തീവ്രവാദവും സമൂഹത്തിന് ദോഷം ചെയ്യും. സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ വന്ന ചര്‍ച്ചകളല്ല പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. പത്രങ്ങളില്‍ വന്നവ പാര്‍ട്ടിയുടെ ആധികാരിക രേഖകളിലില്ല. തന്നെ വിമര്‍ശിക്കാനുള്ള അവകാശം ഇടതുമുന്നണിയിലെ എല്ലാ ഘടകക്ഷികള്‍ക്കുമുണ്ട്‌.

ഗൗരവകരമായ വിമര്‍ശനങ്ങള്‍ സ്വീകരിക്കുമെന്നും വി.എസ്‌ പറഞ്ഞു. ശരിയായ വിമര്‍ശനങ്ങള്‍ താന്‍ അംഗീകരിക്കും. രണ്ടാം ഭൂപരിഷ്‌കരണം എന്ന കാര്യം താന്‍ പറഞ്ഞിട്ടില്ല. തന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗൗരവമായ വിമര്‍ശനങ്ങള്‍ സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യും.

ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനായില്ലെന്ന വിമര്‍ശനം സംസ്ഥാന സമിതിയില്‍ എങ്ങനെ വന്നെന്ന്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചാല്‍ യു.ഡി.എഫ്‌ വിജയിക്കുമെന്ന്‌ തന്‍റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ ഒരു വിഭാഗം പോളിറ്റ്‌ ബ്യൂറോയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് താന്‍ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രദേശിക നേതൃത്വത്തിന്‍റെ ആവശ്യമനുസരിച്ച് മത്സരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കുകയായിരുന്നുവെന്നും വി.എസ് അറിയിച്ചു.
വീഡിയോ കാണുക
കൂടുതല്‍
കുതിരവട്ടം: ഭക്ഷണം ഉറപ്പു വരുത്തണം
സ്വാശ്രയം: പ്രവേശനത്തിന് അനുമതി
ആരോപണങ്ങള്‍ക്ക് പിന്നില്‍ സി.പി.എം - രൂപത
കന്യാസ്ത്രീയുടെ മരണം: കുറ്റക്കാര്‍ക്കെതിരെ നടപടി
നിവേദിതയ്ക്ക് വീണ്ടും വിമര്‍ശനം
സ്റ്റേഷനില്‍ നിന്നും പ്രതികള്‍ ചാടിപ്പോയി