കന്യാസ്ത്രീയുടെ ആത്മഹത്യ സംഭവത്തിനു പിന്നിലുണ്ടായ ആരോപണങ്ങള്‍ സഭയ്ക്കെതിരെയുള്ള സി.പി.എം ഗൂഢാലോചനയാണെന്ന് കൊല്ലം രൂപത കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ സി.പി.എമ്മിനു വ്യക്‌തമായ ഗൂഡാലോചനയുണ്ടെന്ന് രൂപത വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം രൂപത ഒരു കമ്മിഷനെ നിയോഗിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി സി.പി.എം സഭയ്ക്കെതിരെ നടത്തുന്ന ഗൂഢാലോചനകളുടെ ഭാഗമായാണ് ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍.
ഇതിന് പ്രാദേശിക സി.പി.എം നേതാക്കളുടെ പിന്തുണയുണ്ട്. സഭയെ തകര്‍ക്കുക, സഭാ വിശ്വാസികളെ ഭിന്നിപ്പിക്കുക തുടങ്ങിയവയ്ക്കാണ് ചിലരുടെ ശ്രമം. ഇവര്‍ ആരോപിക്കുന്നതുപോലെയുള്ള ഒരു സംഭവവും സഭയ്ക്കുള്ളില്‍ നടന്നിട്ടില്ല. കന്യാസ്‌ത്രീയുടെ മരണത്തിനു ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്നത് 72 വയസുള്ള കന്യാസ്‌ത്രീയാണ്.
അവര്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് സഭാനേതൃത്വവും സഭാ വിശ്വാസികളും കരുതുന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സഭ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും രൂപത വക്താവ് അറിയിച്ചു.
സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണവും സഭ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും രൂപതാ വക്‌താവ് അറിയിച്ചു.
|