പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സ്റ്റേഷനില്‍ നിന്നും പ്രതികള്‍ ചാടിപ്പോയി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്റ്റേഷനില്‍ നിന്നും പ്രതികള്‍ ചാടിപ്പോയി
കോഴിക്കോട് മെഡിക്കല്‍ കോളജ്‌ പൊലീസ്‌ സ്‌റ്റേഷനില്‍ നിന്നും തമിഴ്നാട് സ്വദേശികളായ അഞ്ച്‌ പ്രതികള്‍ ചാടിപ്പോയി. വിവിധ മോഷണക്കേസുകളില്‍ പ്രതികളായിരുന്നു ഇവര്‍.

റിമാന്‍ഡിലായിരുന്ന ഇവരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയില്‍ വാങ്ങിയതായിരുന്നു. പൊലീസ് പ്രതികള്‍ക്കായി തെരെച്ചില്‍ തുടങ്ങി. മണികണ്ഠന്‍, മോഹനന്‍, ജഗദീഷ്, ശിവാജി ഗണേശന്‍, രമേശ് എന്നിവരാണ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്.

കോഴിക്കോട് ടൌണ്‍ പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്ന ഇവരെ ചില മോഷണ കേസുകളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇവര്‍ ലോക്കപ്പില്‍ നിന്നും രക്ഷപ്പെട്ടത്. ലോക്കപ്പ് തുറന്ന നിലയിലാണുള്ളത്.

കാവലിലുണ്ടായിരുന്ന പൊലീസുകാരില്‍ നിന്നും സിറ്റി പൊലിസ് കമ്മിഷണര്‍ മൊഴിയെടുത്തു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍
കന്യാസ്ത്രീയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജ്ജിതം
കൊച്ചിയില്‍ സ്വകാര്യബസ് സമരം
തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കും
ആം ആദ്മി ഭീമ യോജനക്ക് അനുമതി
എച്ച്‌ഐവി: കേരളത്തില്‍ സംവരണം
പ്രതിയുടെ രക്ഷപെടല്‍ പൊലീസ് തടഞ്ഞു