പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കന്യാസ്ത്രീയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജ്ജിതം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കന്യാസ്ത്രീയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജ്ജിതം
കൊല്ലത്തെ കന്യാസ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം രൂപതയും അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.

പോര്‍ട്ട്‌ കൊല്ലം സെന്‍റ് മേരീസ്‌ കോണ്‍വെന്‍റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അനൂപ മേരി(22) യാണ് ആത്മഹത്യ ചെയ്തത്. ഡി.വൈ.എസ്.പി സുരേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന കന്യാസ്ത്രീയെ പൊലീസ് ചോദ്യം ചെയ്തു.

ഇവരില്‍ നിന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. അനൂപയുടെ അച്ചന്‍ പാപ്പച്ചന്‍ കഴിഞ്ഞ ദിവസം ദൃശ്യമാധ്യമങ്ങളിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയത്.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം രാത്രി വൈകി സിസ്റ്റര്‍ അനൂപയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വച്ച് പാപ്പച്ചനെയും അമ്മയെയും ജ്യേഷ്ഠസഹോദരനെയും ചോദ്യം ചെയ്തു. ആരോപണങ്ങളില്‍ ഇവര്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് സൂചന.

കോണ്‍‌വെന്‍റിലെ മറ്റ് കന്യാസ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്തു. പാപ്പച്ചന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇവര്‍ നിഷേധിച്ചതായാണ് അറിയാന്‍ കഴിയുന്നത്. കൊല്ലം രൂപതയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ അന്വേഷണത്തെ രൂപത സ്വാഗതം ചെയ്തിട്ടുണ്ട്.
കൂടുതല്‍
കൊച്ചിയില്‍ സ്വകാര്യബസ് സമരം
തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കും
ആം ആദ്മി ഭീമ യോജനക്ക് അനുമതി
എച്ച്‌ഐവി: കേരളത്തില്‍ സംവരണം
പ്രതിയുടെ രക്ഷപെടല്‍ പൊലീസ് തടഞ്ഞു
സംസ്ഥാനത്ത് മല്ലിവില കുതിച്ചുയരുന്നു