കൊച്ചി നഗരത്തിലെ സ്വകാര്യബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഫെയര്‍വേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
ഫെയര്‍വേജ് നടപ്പാക്കുന്നതിനായി ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക്. പ്രൈവസ്റ്റ് ബസ് വര്‍ക്കേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സമരം. ദീര്‍ഘദൂര ബസ്സുകള്‍ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
ഫെയര്‍വേജസ് 45 ദിവസത്തിനകം നടപ്പാക്കാമെന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉടമകള്‍ കരാര്‍ ഒപ്പിട്ടതാണെന്ന് നേതാക്കള്‍ പറഞ്ഞു. പണിമുടക്കിന് കേരള സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (ടി.യു.സി.ഐ.) ജില്ലാക്കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചു.
|