പുതുതായി രാഷ്ട്രീയ കക്ഷി രൂപീകരിക്കാന്‍ ആരോടും സഹകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍. എന്‍ എസ് എസിന്‍റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ എസ് എസ് സമദൂര നിലപാടാണ് പിന്തുടരുന്നത്. എന്‍ എസ് എസിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അഭിമുഖ്യമോ എതിര്‍പ്പോ ഇല്ലെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞു.
പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കാനുളള ശ്രമത്തില്‍ എന്‍ എസ് എസിന്‍റെ സഹകരണമുണ്ടാവില്ലെന്ന് നാരായണപ്പണിക്കരും അസിസ്റ്റന്‍റ് സെക്രട്ടറി ജി സുകുമാരന്‍ നായരും പറഞ്ഞു. എസ് എന്‍ ഡി പി യോഗം രാഷ്ട്രീയ സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ എസ് എസ് നേതാക്കള്‍.
കഴിഞ്ഞ ദിവസം കുമളിയില്‍ നടന്ന എസ് എന്‍ ഡി പി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് രാഷ്ട്രീയ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സമാന സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
|