പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഡ്രൈവര്‍ കാറില്‍ മരിച്ച നിലയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡ്രൈവര്‍ കാറില്‍ മരിച്ച നിലയില്‍
ടാക്‌സി ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി പൂക്കോട്ടൂര്‍ അബൂബക്കര്‍ (45) ആണ്‌ മരിച്ചത്‌. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്‌.

ഇടപ്പള്ളി-ചേരാനെല്ലൂര്‍ റൂട്ടില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഇന്‍ഡിക്ക കാറിലായിരുന്നു മൃതദേഹം. അമിതമായി മദ്യപിച്ച നിലയില്‍ അബൂബക്കറെ കഴിഞ്ഞ ദിവസം കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വണ്ടിസ്ഥിരം പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌ ഇവിടെയാണ്‌. അതിനാല്‍ സമീപവാസികള്‍ കാര്യമായി ശ്രദ്ധിച്ചില്ല.

വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്‌ അബുബക്കര്‍. മരണകാരണം അറിവായിട്ടില്ല.
കൂടുതല്‍
സി.പി.എം: നയരേഖ അംഗീകരിച്ചു
എസ്.എന്‍.ഡി.പി രാഷ്ട്രീയത്തിലേക്ക്
കരുണാകരന്‍ സുഖം പ്രാപിക്കുന്നു
മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ക്രമസമാധാനം ഗുരുതരാവസ്ഥയില്‍ - ഉമ്മന്‍‌ചാണ്ടി
പൂവരണി കേസ്: ഒരാള്‍ കൂടി പിടിയില്‍