പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സി.പി.എം: നയരേഖ അംഗീകരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സി.പി.എം: നയരേഖ അംഗീകരിച്ചു
മുഖ്യമന്ത്രിക്ക് വിമര്‍ശനം
KBJWD
സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധനമന്ത്രി ഡോ തോമസ് ഐസക് അവതരിപ്പിച്ച വികസന നയരേഖ സി.പി.എം സംസ്ഥാന സമിതി ഏകകണ്ഠമായി അംഗീകരിച്ചു.

വ്യവസായങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് നയരേഖ ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇനിയുള്ള രണ്ടര വര്‍ഷത്തെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നതാണ് നയരേഖയില്‍ പറയുന്നത്. തീവ്ര ഇടതുപക്ഷ നിലപാടുകളാണ് സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത്.

നിരവധി കേന്ദ്രപദ്ധതികള്‍ തുടങ്ങുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ നയങ്ങളാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി നിന്നതെന്നും നയരേഖയില്‍ പറയുന്നു. രേഖയിന്മേല്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും മുഖ്യമന്ത്രിയെ വിമര്‍ശിച്ചു.

വിവിധ മന്ത്രിമാരെ കൂട്ടിയിണക്കി ഏകോപിപ്പിച്ച് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു. ചര്‍ച്ച ഇന്ന് ഉച്ചയോടെ സമാപിച്ചു. ഒമ്പത് അംഗങ്ങള്‍ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പാലക്കാട് നിന്നുള്ള ആലത്തൂര്‍ എം.എല്‍.എ ചന്ദ്രന്‍ മാത്രമാണ് മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചത്.

എന്നാല്‍ നയരേഖ ഏകകണ്ഠമായാണ് അംഗീകരിച്ചത്. വരും വര്‍ഷം 25,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപകരെ കൊണ്ടുവരണമെന്നും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്നും നയരേഖയില്‍ പറയുന്നു.
കൂടുതല്‍
എസ്.എന്‍.ഡി.പി രാഷ്ട്രീയത്തിലേക്ക്
കരുണാകരന്‍ സുഖം പ്രാപിക്കുന്നു
മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ക്രമസമാധാനം ഗുരുതരാവസ്ഥയില്‍ - ഉമ്മന്‍‌ചാണ്ടി
പൂവരണി കേസ്: ഒരാള്‍ കൂടി പിടിയില്‍
കേരളത്തോട് അവഗണനയില്ല - അഹമ്മദ്