പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എസ്.എന്‍.ഡി.പി രാഷ്ട്രീയത്തിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എസ്.എന്‍.ഡി.പി രാഷ്ട്രീയത്തിലേക്ക്
എസ്‌.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ സാമുദായിക രാഷ്‌ട്രീയ സമിതി രൂപീകരിക്കുന്നു. കുമളിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്‌ തീരുമാനം.

ഉചിതമായ സമയത്ത്‌ സമിതിയെ രാഷ്‌ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യോഗം ചുമതലപ്പെടുത്തി. എസ്.എന്‍.ഡി.പി രാഷ്ട്രീയ രംഗത്തേയ്ക്ക് ഇറങ്ങുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. സമാനസ്വഭാവമുള്ള മറ്റ് സംഘടനകളുമായി ചേര്‍ന്ന് ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് തീരുമാ‍നം.

വ്യക്തമായ ശക്തി നേടിക്കഴിഞ്ഞതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. യുക്തമായ സമയത്ത് രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ എസ്.എന്‍.ഡി.പി മാറും. ഇതിനുള്ള പൂര്‍ണ്ണ അവകാശം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഡയറക്ടര്‍ ബോര്‍ഡ് യോഗം നല്‍കി.
കൂടുതല്‍
കരുണാകരന്‍ സുഖം പ്രാപിക്കുന്നു
മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ക്രമസമാധാനം ഗുരുതരാവസ്ഥയില്‍ - ഉമ്മന്‍‌ചാണ്ടി
പൂവരണി കേസ്: ഒരാള്‍ കൂടി പിടിയില്‍
കേരളത്തോട് അവഗണനയില്ല - അഹമ്മദ്
ചെങ്ങറയില്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും