കടുത്ത ചുമയും ശരീരക്ഷീണവും മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ഇന്നുരാവിലെ മുറിയിലേക്ക് മാറ്റി. ശരീരത്തില്‍ സോഡിയത്തിന്‍റെ അളവ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ക്ഷീണം അനുഭവപ്പെട്ടതെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ ക്ഷീണം മാറിവരുന്നു. ചുമയ്ക്കും കുറവ് വന്നിട്ടുണ്ട്.
ആഹാരം കഴിച്ച് തുടങ്ങിയെങ്കിലും ചുമ പ്രശ്‌നമായിരുന്നു. ഇന്നലെരാത്രിയോടെ ചുമയ്ക്കും കുറവു വന്നതോടെയാണ് റൂമിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. സി.ജി.ബാഹുലേയന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് കരുണാകരനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
|