പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടക്കല്‍ കോഴിച്ചിനയില്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. നാദിറാ സെര്‍നത്ത്‌ (7), നദിയ സെര്‍നത്ത്‌ (4) എന്നീ കുട്ടികളാണ്‌ കൊല്ലപ്പെട്ടത്‌.

മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ മെഹ്റൂനീസ (28) കിണറ്റില്‍ ചാടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒതുക്കങ്ങല്‍ സ്വദേശിയായ ഹയറുന്നീസ ഭര്‍തൃഗൃഹത്തില്‍ വച്ച്‌ കുട്ടികളെ കഴുത്തുഞ്ഞെരിച്ച്‌ കൊന്ന ശേഷം ആത്‌മഹത്യക്കു ശ്രമിക്കുകയായിരുന്നു. കിണറ്റില്‍ ചാടിയ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

പുന്നോക്കല്‍ അബ്ദുള്‍ നാസറിന്‍റെ ഭാര്യയാണ് മെഹ്‌റൂനിസ. അബ്‌ദുള്‍ നാസര്‍ ഗള്‍ഫിലാണ്‌. അഞ്ചുകൊല്ലമായി ഗള്‍ഫിലുള്ള ഇയാള്‍ ഒരു കൊല്ലം മുമ്പാണ്‌ നാട്ടില്‍ വന്ന്‌ തിരിച്ചുപോയത്‌. ഗുരുതരാവസ്ഥയിലായ മെഹ്‌റൂനിസയെ കോട്ടയ്ക്കലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടുതല്‍
ക്രമസമാധാനം ഗുരുതരാവസ്ഥയില്‍ - ഉമ്മന്‍‌ചാണ്ടി
പൂവരണി കേസ്: ഒരാള്‍ കൂടി പിടിയില്‍
കേരളത്തോട് അവഗണനയില്ല - അഹമ്മദ്
ചെങ്ങറയില്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും
റിപ്പോര്‍ട്ട് കിട്ടിയില്ല; സിറ്റിംഗ് മുടങ്ങി
കോഴിക്കോട് ഫാറൂഖ് കോളജിന് 60 വയസ്സ്