പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ക്രമസമാധാനം ഗുരുതരാവസ്ഥയില്‍ - ഉമ്മന്‍‌ചാണ്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്രമസമാധാനം ഗുരുതരാവസ്ഥയില്‍ - ഉമ്മന്‍‌ചാണ്ടി
Ummanchandy
KBJWD
സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില അതീവ ഗുരുതരമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ ഇനിയും ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ പൊലീസ്‌ ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ്‌ കോഴിക്കോട്ട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മര്‍ദ്ദനം കൊണ്ടും കള്ളക്കേസുകള്‍ കൊണ്ടും ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കോടിയേരിയുടെ പൊലീസിന്‍റെ ഇത്തരം ശ്രമങ്ങള്‍ വിലപ്പോവില്ല. സംസ്ഥാനത്തെ ക്രസമാധാന രംഗത്തു ഗുരുതരമായ പ്രതിസന്ധിയാണ്‌ നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. കോഴിക്കോട്‌ ജോജിയെന്ന യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പൊലീസ്‌ നടപടിയെ കുറിച്ച്‌ ഉന്നതതല അന്വേഷണം വേണം.

പൊലീസ്‌ നടപടി ക്രമവിരുദ്ധമാണ്‌. കമ്മിഷണര്‍ ഉള്‍പ്പെടെ ഉള്ളവരെ മാറ്റി നിര്‍ത്തിവേണം അന്വേഷണം നടത്താനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതല്‍
പൂവരണി കേസ്: ഒരാള്‍ കൂടി പിടിയില്‍
കേരളത്തോട് അവഗണനയില്ല - അഹമ്മദ്
ചെങ്ങറയില്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും
റിപ്പോര്‍ട്ട് കിട്ടിയില്ല; സിറ്റിംഗ് മുടങ്ങി
കോഴിക്കോട് ഫാറൂഖ് കോളജിന് 60 വയസ്സ്
നയരേഖയില്‍ വി.എസിന് വിമര്‍ശനം