പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പൂവരണി കേസ്: ഒരാള്‍ കൂടി പിടിയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൂവരണി കേസ്: ഒരാള്‍ കൂടി പിടിയില്‍
പൂവരണി പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം, കാട്ടാക്കട എസ്‌. എന്‍ ഹൗസില്‍ ജയന്‍ എന്ന ദയാനന്ദ(40)നെയാണ്‌ ക്രൈം ബ്രാഞ്ച്‌ സംഘം അറസ്റ്റ്‌ ചെയ്‌തത്‌.

മെക്കാനിക്കല്‍ എന്‍ജിനീയറായ ഇയാളാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‌ സമീപമുള്ള കോസ്‌മോ പോളിറ്റന്‍ ആശുപത്രിക്കടുത്ത് നിന്നുമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പേരൂര്‍ക്കട അച്ചായന്‍ എന്ന് സതീഷ് കുമാറിന്‍റെ അടുത്ത് നിന്നുമാണ് പെണ്‍കുട്ടിയെ തട്ടിയെടുത്തത്.

കേസില്‍ പിടിയിലായ രാഖിയുടെ സഹായത്തോടെയായിരുന്നു പെണ്‍കുട്ടിയെ തട്ടിയെടുത്തത്. തുടര്‍ന്ന് കന്യാകുമാരിയില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പേരൂര്‍ക്കട അച്ചായനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂവരണിയില്‍ പെണ്‍കുട്ടി എയ്ഡ്സ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് പീഡനക്കേസ് പുറം‌ലോകം അറിയുന്നത്.
കൂടുതല്‍
കേരളത്തോട് അവഗണനയില്ല - അഹമ്മദ്
ചെങ്ങറയില്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും
റിപ്പോര്‍ട്ട് കിട്ടിയില്ല; സിറ്റിംഗ് മുടങ്ങി
കോഴിക്കോട് ഫാറൂഖ് കോളജിന് 60 വയസ്സ്
നയരേഖയില്‍ വി.എസിന് വിമര്‍ശനം
നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്