പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > റിപ്പോര്‍ട്ട് കിട്ടിയില്ല; സിറ്റിംഗ് മുടങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റിപ്പോര്‍ട്ട് കിട്ടിയില്ല; സിറ്റിംഗ് മുടങ്ങി
മുന്‍മന്ത്രി ടി.യു കുരുവിളയും മക്കളും ഉള്‍പ്പെട്ട രാജകുമാരി ഭൂമിയിടപട്‌ അന്വേഷിക്കുന്ന നരേന്ദ്രന്‍ കമ്മീഷന്‍റെ സിറ്റിംഗ്‌ വീണ്ടും മുടങ്ങി. സിറ്റിംഗ് ഈ മാസം 18-ലേക്ക് മാറ്റി.

ചീഫ്‌ സെക്രട്ടറി റിപ്പോര്‍ട്ട്‌ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാം തവണയും സിറ്റിംഗ്‌ മാറ്റുന്നത്‌. ടി.യു കുരുവിളയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ലിസി ജേക്കബിന്‍റെയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഇടുക്കി ജില്ലാ കളക്ടറുടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ മൂന്നു തവണ കമ്മിഷന്‍ നോട്ടീസ് നല്‍കിയിട്ടും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയില്ല. റിപ്പോര്‍ട്ട് കിട്ടാത്തതിനെ തുടര്‍ന്ന് 12 തവണ സിറ്റിംഗ് നടത്തിയിട്ടും കമ്മിഷന് ഇതുവരെ യാതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പതിനെട്ടാം തീയതിയാണ് കമ്മിഷന്‍റെ അടുത്ത സിറ്റിംഗ് വച്ചിരിക്കുന്നത്.
കൂടുതല്‍
കോഴിക്കോട് ഫാറൂഖ് കോളജിന് 60 വയസ്സ്
നയരേഖയില്‍ വി.എസിന് വിമര്‍ശനം
നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്
ഉപാധി അവഹേളനം - വിജയകുമാര്‍
നാല് മലയാളികളെ രാഷ്ട്രപതി ഇന്ന് ആദരിക്കും
ബി.പി.എല്ലുകാര്‍ക്ക് സൌജന്യ ഓണക്കിറ്റ്