കോഴിക്കോട് ഫാറൂഖ് കോളജ് അറുപതാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷപരിപാടികള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടെ ഞായറാഴ്ച ആരംഭിക്കും.
പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഫോസയുടെ നേതൃത്വത്തില്‍ ഫൊസ്റ്റാള്‍ജിയ ഡയമണ്ട് പൂര്‍വവിദ്യാര്‍ത്ഥി സംഗമം നാളെ പത്തിന് ആരംഭിക്കും. പൂര്‍വവിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനം കോളജ് മുന്‍ പ്രിന്‍സിപ്പലും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസിയുമായ പ്രഫ. കെ. എ. ജലീല്‍ പ്രകാശനം ചെയ്യും.
ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥി എന്‍. എം. അബൂബക്കര്‍ കോയ ആദ്യപ്രതി ഏറ്റുവാങ്ങും. 10.30നു വിവിധ ബാച്ചുകളുടെ സംഗമവും അനുഭവങ്ങള്‍ പങ്കുവയ്ക്കലും നടക്കും. രണ്ടിനു പൊതുസമ്മേളനം പി.എസ്.സി ചെയര്‍മാനും കോളജ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ. വി. സലാഹദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവിധ യൂണിറ്റുകള്‍ കോളജില്‍ നടപ്പാക്കുന്ന 70 ലക്ഷം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം യൂണിറ്റ് ഭാരവാഹികള്‍ നിര്‍വഹിക്കും. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളില്‍ റാങ്കുകള്‍ നേടിയ ഒന്‍പതു വിദ്യാര്‍ഥികളെ ആദരിക്കും.
കലാപരിപാടികളുടെ ഉദ്ഘാടനം പൂര്‍വവിദ്യാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ ടി. വി. ചന്ദ്രന്‍ നിര്‍വഹിക്കും.
|