ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച നയരേഖയിന്മേലുള്ള ചര്‍ച്ച സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ ഇന്നും തുടരും. നയരേഖയെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു.
പാലക്കാട്ട് നിന്നുമുള്ള ഒരംഗം മാത്രമാണ് എതിര്‍ത്തത്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് നയരേഖയില്‍ ഉള്ളത്. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയെ ചുവട് പിടിച്ചായിരിക്കും ഇന്ന് ചര്‍ച്ച നടക്കുക. നയരേഖയ്ക്ക് സംസ്ഥാന സമിതിയില്‍ പൂര്‍ണ്ണ പിന്തുണയാണുള്ളത്.
സംസ്ഥാനത്ത് പല വികസനപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ മന്ദഗതിയിലാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളും പല പ്രശ്നങ്ങളില്‍ കുരുങ്ങി തടസ്സപ്പെട്ടിരിക്കുകയാണ്. ഏത് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാലും അതിനെപ്പറ്റി വിവാദങ്ങളുണ്ടാകുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രവര്‍ത്തിക്കുന്നതെന്നും നയരേഖയില്‍ പറയുന്നു.
നയരേഖയെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചപ്പോള്‍ പാല്‍ക്കാട്ട് നിന്നുമുള്ള ഒരംഗം മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. റിപ്പോര്‍ട്ടിന് ഇന്ന് സംസ്ഥാന സമിതി അംഗീകാരം നല്‍കാനാണ് സാധ്യത.
|