പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നെഹ്‌റുട്രോഫി വള്ളംകളി ഇന്ന്
അമ്പത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളി മത്സരം ശനിയാഴ്‌ച ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. ഉച്ചയ്‌ക്ക്‌ 2.30-നാണ്‌ തുടക്കം. 19 ചുണ്ടന്‍വള്ളങ്ങളടക്കം 50-ഓളം കളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുക്കുന്നുണ്ട്‌.

കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി സുശീല്‍കുമാര്‍ ഷിന്‍‌ഡെ ജലമേള ഉദ്ഘാടനം ചെയ്യും. 16 ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.. മൂന്ന്‌ ചുണ്ടന്‍ വള്ളങ്ങള്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തും. വെപ്പ്‌ 'എ' ഗ്രേഡ്‌, 'ബി' ഗ്രേഡ്‌, ഇരുട്ടുകുത്തി 'എ' ഗ്രേഡ്‌, 'ബി' ഗ്രേഡ്‌, ചുരുളന്‍, തെക്കനോടി എന്നീ ചെറുവള്ളങ്ങളുടെ ഇനങ്ങളിലും മത്സരമുണ്ട്‌.

വള്ളംകളിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഉച്ചയ്ക്ക് ഒന്നര മണിയോടെ ജലമേള ആരംഭിക്കും. സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.വിജയകുമാര്‍, ജി. സുധാകരന്‍, മുല്ലക്കര രത്നാകരന്‍, മോന്‍സ് ജോസഫ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

രണ്ടര മണിയോടെ മത്സരവള്ളംകളി ആരംഭിക്കും. 16 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 55 കളി വള്ളങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. വെപ്പ്, ഇരുട്ടുകുത്തി, ഓടി, തെക്കനോടി എന്നീ വിഭാഗങ്ങളിലാണ് ചെറുവള്ളങ്ങള്‍ പങ്കെടുക്കുക. 1500 കാണികള്‍ക്ക് ഇരുന്ന് കളി കാണാനുള്ള സൌകര്യം പുന്നമടക്കായലിന്‍റെ ഇരുകരകളിലും ഒരുക്കിയിട്ടുണ്ട്.

അഹമ്മദാബാദ്, ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടറുകളും ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വികളും ഗ്യാലറികളില്‍ സജ്ജമാക്കിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ കാണികളെ ഗ്യാലറികളിലേക്ക് പ്രവേശിപ്പിക്കൂ.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിരോധിച്ചിട്ടുണ്ട്. വള്ളങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ വെള്ളത്തില്‍ ഇറങ്ങാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കൂടുതല്‍
ഉപാധി അവഹേളനം - വിജയകുമാര്‍
നാല് മലയാളികളെ രാഷ്ട്രപതി ഇന്ന് ആദരിക്കും
ബി.പി.എല്ലുകാര്‍ക്ക് സൌജന്യ ഓണക്കിറ്റ്
കമ്മീഷന്‍:ട്രാവല്‍ഏജന്‍റുമാര്‍ സമരത്തിന്
ലീഗിന്‍റെ ആശങ്ക അവസാനിച്ചു - ആര്യാടന്‍
ജലമേളയ്ക്ക് മണിക്കൂറുകള്‍ മാത്രം